KERALA

ഒമിക്രോൺ ഉടനെയൊന്നും ശമിക്കില്ല. കൂടുതല്‍ വില്ലനാവാനും സാധ്യത

ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി മുൻ വകഭേദങ്ങളെക്കാൾ വേഗത്തിലായതിനാല്‍ പുതിയ വകഭേദങ്ങൾ ഇനിയും രൂപപ്പെടാന്‍ സാധ്യതയുള്ളതായ  പഠനമാണ് ഫ്രാൻസിസ്‌കോയിലെ കലിഫോർണിയ സർവകലാശാലയിൽ നിന്നും പുറത്തുവന്നത്. അവ ഇപ്പോഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീർന്നേക്കാം.

കോവിഡിനെ പനിപോലെ കണക്കാക്കി ചികിത്സ നൽകുന്നതിന് പല രാജ്യങ്ങളും നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഒമിക്രോണിന്റെ വ്യാപന ശേഷി വൻതോതിൽ വർധിച്ചതായി കണ്ടെത്തിയത്. ഇതോടെ ഉടനൊന്നും കോവിഡിൽ നിന്നു മുക്തരാകാൻ സാധിക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

എന്നാൽ വാക്സീനുകൾ എല്ലായിടങ്ങളിലും വിതരണം ചെയ്‌തു ജനത്തിന്റെ ആരോഗ്യനില ഉയർത്താമെന്നും പഠനം പറയുന്നു. മരണനിരക്കും കുറയ്ക്കാൻ സാധിക്കും. അതിനാൽ വാക്സീൻ ബൂസ്റ്ററുകൾ സ്വീകരിക്കാൻ ജനം മടിക്കരുതെന്നും ഗവേഷകർ നിർദേശിക്കുന്നു.

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button