S.S.L.C ചരിത്ര വിജയം. മികച്ച നേട്ടവുമായി കണ്ണൂരും മലപ്പുറവും

എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. ചരിത്ര വിജയമാണ് ഇത്തവണ. വിജയശതമാനം 99.47 ആണ്‌. 4,22,226 പേരാണ് പരീക്ഷ എഴുതിയത്. 4,19,651 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 98.82 ആയിരുന്നു വിജയശതമാനം.

ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള റവന്യൂ ജില്ല- കണ്ണൂര്‍ – 99.85%

വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല-വയനാട് – 98.13%

വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാലാ -99.97%

വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ല- വയനാട് – 98.13%.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായ വിദ്യാഭ്യാസ ജില്ല – മലപ്പുറം – 7,838.

1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

കഴിഞ്ഞവർഷം 41906 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത്.

Comments

COMMENTS

error: Content is protected !!