Uncategorized
ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ക്കും സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ക്കും സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായി നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
Comments