LOCAL NEWS
ഒരുമയുടെ സ്നേഹോത്സവം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി.’ഒരുമ’ റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹോൽസവം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. എ പി ഹരിദാസ് അദ്ധ്യക്ഷനായിരുന്നു. കൗൺസിലർമാരായ സിന്ധു സുരേഷ്, പി രത്നവല്ലി, ഇ കെ അജിത്, സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽകുമാർ, പി കെ ജോഷി, റവ.ബി ജോലിൻഡ് ജെ ജെ ജോസഫ്, എൻ കെ പ്രതാപ് കുമാർ എന്നാവർ സംസാരിച്ചു. ക്രിക്കറ്റ് താരം രോഹൻ എസ് കുന്നുമ്മൽ, കാരുണ്യ പ്രവർത്തകൻ അഹമ്മദ് ടോപ്ഫോം എന്നിവരോടൊപ്പം, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. വിവിധ കലാപരിപാടികളും, യേശുദാസ് കൊയിലാണ്ടിയുടെ ഗാനമേളയും അരങ്ങേറി
Comments