കോതമംഗലം മഹാവിഷ്ണുക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണുക്ഷേത്ര മഹോത്സവം കൊടിയേറി. കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്നു. തുടര്‍ന്ന് ക്ഷേത്ര കവാട സമര്‍പ്പണം മേലേടത്ത് ഗോപാലന്‍ & ശാലിനിയും ക്ഷേത്ര പഠിപ്പുര സമര്‍പ്പണം പറമ്പില്‍ ബാലന്‍ നായരും കുട്ടികൃഷ്ണന്‍ നായരും ക്ഷേത്രത്തിലേക്ക് ഗോശാലകൃഷ്ണന്റെ തിടമ്പ് സമര്‍പ്പണം വല്ലത്ത് മീത്തല്‍ ഗോവിന്ദന്‍ കുട്ടി നായരുടെ പേരക്കുട്ടി പുണ്യശ്രീ എസ് നടത്തുകയും ചെയ്തു. തുടര്‍ന്ന് ചേലിയ കഥകളി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളായ ശ്രേയ സുരേഷ്, സ്‌നേഹ ദിനേശ്, അവന്തിക ശശീന്ദ്രന്‍ എന്നിവരുടെ കഥകളി സുഭദ്രാ ഹരണവും അതോടൊപ്പം ചേലിയ കഥകളി വിദ്യാലയം അവതരിപ്പിച്ച കുചേലവൃത്തം കഥകളിയും അവതരിപ്പിച്ചു.

Comments

COMMENTS

error: Content is protected !!