KERALA
ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി: വെണ്ണലയിൽ അമ്മയെയും മകളെയും മകളുടെ ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ(65), മകൾ രജിത(35), രജിതയുടെ ഭർത്താവ് പ്രശാന്ത് (40) എന്നിവരാണ് മരിച്ചത്. രജിതയെ വിഷം കഴിച്ചും മറ്റു രണ്ടു പേരെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
പ്രശാന്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടികൾ രാവിലെ ഫോണിൽ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്. പൊടിമിൽ നടത്തിയിരുന്ന പ്രശാന്തിന് ഒന്നര കോടിയിലേറെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. സാമ്പത്തികപ്രതിസന്ധി മൂലം മരിക്കുന്നതായി ഇവരുടെ ആത്മഹത്യക്കുറിപ്പു കണ്ടുകിട്ടി. കുടുംബത്തിന് ഒരു കോടിക്ക് മുകളിൽ കടബാദ്ധ്യതയുണ്ടെന്നാണ് സൂചന.
Comments