മഴക്കെടുതി: സംസ്ഥാനത്ത്‌ ഇല്ലാതായത്‌ 31,330 ഹെക്ടർ കൃഷിഭൂമി, 1169.3 കോടിയുടെ നഷ്ടം

കോഴിക്കോട്‌> പ്രളയത്തിൽ മുങ്ങിയും ഉരുൾപൊട്ടിയും സംസ്ഥാനത്ത്‌ നശിച്ചത്‌ 31,330 ഹെക്ടർ കൃഷിഭൂമി.  1169.3 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 1.45 കോടിയോളം വിളകൾ ഇല്ലാതായി. 1,22,326 കർഷകരെ ബാധിച്ചു. പാലക്കാടാണ്‌ കൂടുതൽ നാശം. 10,887 ഹെക്ടർ കൃഷി നശിച്ചു. 228.97 കോടി രൂപയുടെ നഷ്ടമുണ്ട്‌. 11,580ഓളം കർഷകരാണ്‌ ദുരിതത്തിലായത്‌.  വ്യാപകമായി ഉരുൾപൊട്ടിയ വയനാടാണ്‌ നാശനഷ്ടമേറിയ രണ്ടാമത്തെ ജില്ല. നഷ്ടം 219.3 കോടി രൂപ. 3661 ഹെക്ടറിലെ കൃഷി ഇല്ലാതായി. 18669 കർഷകരെ ബാധിച്ചു.

തിരുവനന്തപുരം -56.15 (കോടി), കൊല്ലം -12.09, ആലപ്പുഴ – 105.29, പത്തനംതിട്ട -14.25, കോട്ടയം – 65.35, ഇടുക്കി -31.60, എറണാകുളം  -120.66, തൃശൂർ – 156.55, മലപ്പുറം  -83.07, കോഴിക്കോട്‌ -16.69, കണ്ണൂർ – 45.64 , കാസർകോട്‌ – 13.7 എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളിലെ നഷ്ടക്കണക്ക്‌.

 

-നശിച്ച കൃഷി ഭൂമിയും, കർഷകരുടെ എണ്ണവും

ജില്ലതിരിച്ചുള്ള കണക്ക്‌
തിരുവനന്തപുരം(629 ഹെക്ടർ ഭൂമി, 9488 കർഷകർ), കൊല്ലം (279,  1608), ആലപ്പുഴ(364,  1850), പത്തനംതിട്ട(635,  5554), കോട്ടയം(2862,  8378), ഇടുക്കി(1000,  7000), എറണാകുളം(1294,  13360), തൃശൂർ(2668,  10720), മലപ്പുറം(1611,  16937), കോഴിക്കോട്‌ (275,   2991), കണ്ണൂർ(1496,  9493), കാസർകോട്‌ (-388,  4695).

-നാശമേറെ നെല്ലിനും വാഴയ്‌ക്കും
19,068 ഹെക്ടറിലെ നെൽകൃഷി ഒലിച്ചുപോയി. 286.01 കോടി രൂപയുടെ നഷ്ടമുണ്ട്‌. 23.59  കോടി രൂപയുടെ 270 ഹെക്ടർ തെങ്ങ്‌ നശിച്ചു. 5208 ഹെക്ടറിലെ വാഴകളും ഒടിഞ്ഞുവീണു. നഷ്ടം 713.64 കോടി രൂപ. 865 ഹെക്ടറിലുള്ള 55.91 കോടി രൂപയുടെ കവുങ്ങുകളും 8.63 കോടി രൂപയുടെ 1918 ഹെക്ടർ പച്ചക്കറികളും വെള്ളത്തിലായി. കപ്പയും( 1266 ഹെക്ടർ),  കുരുമുളകും(246) റബ്ബറും (211) നശിച്ചവയിൽപ്പെടുന്നു.

Comments

COMMENTS

error: Content is protected !!