CALICUTDISTRICT NEWS

ഒരു ലഹരിയും ജീവിതത്തോളം മികച്ചതല്ല’; വിമുക്തി ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിമുക്തി ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി. കർട്ടൻ പേരാമ്പ്രയുടെ ‘ജീവിതം മനോഹരമാണ്’ എന്ന ലഹരി വിരുദ്ധ നാടകത്തിലൂടെയാണ് മദ്യത്തിനും മയക്കുമരുന്നിനും എതിരായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. നാടകത്തിന്റെ ആദ്യ പ്രദർശനം പേരാമ്പ്ര ഇ.കെ. നായനാർ ഓഡിറ്റോറിയത്തിൽ അരങ്ങേറി. വിമുക്തി ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു.

‘ഒരു ലഹരിയും ജീവിതത്തോളം മികച്ചതല്ല’ എന്ന സന്ദേശമാണ് നാടകം മുന്നോട്ടുവെക്കുന്നത്. ഈ മനോഹര തീരത്ത് ഇനിയൊരു ജന്മത്തിന്റെ ആവശ്യമില്ലെന്നും ലഭിച്ച ജീവിതം മനോഹരമാക്കാൻ എല്ലാ ലഹരിയോടും നോ പറയുകയാണ് വേണ്ടതെന്നും നാടകം പറയുന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഒരു എക്സൈസ് ഓഫീസറുടെ അനുഭവങ്ങളാണ് പ്രേക്ഷകരോട് സംസാരിക്കുന്നത്. പതിവ് ലഹരി വിരുദ്ധ നാടകങ്ങളിൽ കാണുന്ന മദ്യപാനം മയക്ക്മരുന്ന് ഉപയോഗം പുകവലി പോലും രംഗത്ത് കാണിക്കാതെയാണ് സംവിധായകൻ നാടകത്തെ അണിയിച്ചൊരുക്കിയിട്ടുള്ളത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button