മികവിൽ ഒന്നാമതായി പൊതു വിദ്യാലയങ്ങൾ

കോഴിക്കോട്‌: വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തലത്തില്‍ ഒന്നാമത് എത്തി നിൽക്കുകയാണ് കേരളം. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകളാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നത്. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യംവെച്ച് സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായ മിഷനുകളില്‍ പ്രധാനപ്പെട്ട മിഷനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. ഇതിന്റെയെല്ലാം ഫലമായി കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൊതു വിദ്യാലയങ്ങളിലേക്ക് 6.8 ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതുതായി വന്നു ചേര്‍ന്നത്.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓരോ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് 5 കോടി രൂപ വീതം കെട്ടിടനിര്‍മ്മാണത്തിനായി അനുവദിച്ചു. കൂടാതെ, 1000 ത്തിലധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് 3 കോടി രൂപ വീതവും, 500 ലധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങല്‍ക്ക് ഒരു കോടി രൂപ വീതവും കെട്ടിടനിര്‍മ്മാണത്തിനായി കിഫ്ബി ഫണ്ടുവഴി അനുവദിച്ചു. ജില്ലയില്‍ അഞ്ച് കോടി പദ്ധതിയില്‍ 13, മൂന്ന് കോടി പദ്ധതിയില്‍ 45, ഒരു കോടി പദ്ധതിയില്‍ 31 വിദ്യാലയങ്ങളാണ് ഉളളത്.

ചരിത്രത്തിലാദ്യമായി എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കിഫ്ബി വഴി ചലഞ്ച് ഫണ്ട് കെട്ടിടനിര്‍മ്മാണത്തിനായി അനുവദിച്ചു. പ്ലാന്‍ ഫണ്ട്, എം.എല്‍.എ ഫണ്ട്, നബാര്‍ഡ് ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുളള ഫണ്ട് തുടങ്ങി വിവിധ ഫണ്ടുകളുപയോഗിച്ചും വിദ്യാലയങ്ങളില്‍ കെട്ടിടനിര്‍മ്മാണം നടന്നുവരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും ഇക്കാലയളവില്‍ ഹൈടെക്കായി കഴിഞ്ഞു. എല്ലാ ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി ക്ലാസുകളും (4500), മുഴുവന്‍ വിദ്യാലയങ്ങളും സാങ്കേതിക സൗഹ്യദ വിദ്യാലയങ്ങളാക്കി മാറ്റി.

അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും സമഗ്രമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നു. പ്രകൃതിയില്‍ നിന്നും പാഠങ്ങള്‍ പഠിക്കാന്‍ വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിച്ചു. ഇതിനായി തെരഞ്ഞെടുത്ത 428 വിദ്യാലയങ്ങള്‍ക്ക് 44,60,000/ രൂപ അനുവദിച്ചു. കുട്ടികളുടെ ജന്മസിദ്ധമായ കഴിവ് കണ്ടെത്താനും വികസിപ്പിക്കാനും ടാലന്റ് ലാബ് എന്ന ആശയം നടപ്പിലാക്കി വരുന്നു.

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, എസ്.എസ്.കെ തുടങ്ങിയ ഏജന്‍സി വഴി അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിവിധ പരിപാടികള്‍ നടപ്പിലാക്കി വരുന്നു. പാന പിന്നോക്കാവസ്ഥ പരിഹരിക്കാനുളള ശ്രദ്ധ, ഹലോ ഇംഗ്ലീഷ്, ഗണിതം മധുരം, ഉല്ലാസ ഗണിതം, മധുരം മലയാളം, സുരീലി ഹിന്ദി എന്നിവ അവയില്‍ ചിലതാണ്. കുട്ടികളില്‍ വായനാശീലം പരിപോഷിപ്പിക്കാനായി ജില്ലയില്‍ സമ്പൂര്‍ണ്ണ ക്ലാസ് ലൈബ്രറിയും, ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനായി സമ്പൂര്‍ണ്ണ ഹോം ലാബ് പദ്ധതിയും നടപ്പിലാക്കി വരുന്നു. കുട്ടികള്‍ കുറവുള്ള വിദ്യാലയങ്ങള്‍ക്കായി നാമ്പ് എന്ന പ്രത്യക പരിപാടിയും നടപ്പിലാക്കി വരുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പാനത്തിനായി വൈറ്റ് ബോര്‍ഡ് തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ട്.

ഓണ്‍ലൈന്‍ പാനസംവിധാനം എല്ലാ കുട്ടികള്‍ക്കും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താന്‍ പ്രത്യക പദ്ധതികള്‍ തന്നെ നടപ്പിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം അദ്ധ്യാപകര്‍ക്കും ഡി.ഐ.ജി.ഐ.എഫ്.ഐ.ടി എന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനായി ശാസ്ത്രപഥം പരിപാടി സമഗശിക്ഷാ കേരള നേതൃത്വം കൊടുത്ത് നടപ്പിലാക്കി വരുന്നു. കൈറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളില്‍ ഐ.ടി-യില്‍ താല്‍പര്യവും, അറിവും വര്‍ദ്ധിപ്പിക്കുന്നതിനായി ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി നടപ്പിലാക്കിവരുന്നു. കുട്ടികള്‍ കൈവരിച്ച കഴിവുകള്‍ പൊതുസമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പാനോത്സവം പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Comments

COMMENTS

error: Content is protected !!