CALICUTDISTRICT NEWS
ഒളവണ്ണയില്‍ ബുള്ളറ്റിൽ എത്തി വൈറലായ വനിതാസ്ഥാനാര്‍ത്ഥി വിജയിച്ചു
കോഴിക്കോട് : ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ശാരുതി പി. വിജയിച്ചു. വോട്ട് അഭ്യർത്ഥനയിൽ വൈറൽ ആയ സ്ഥാനാർത്ഥിയാണ് ശാരുതി.
വോട്ട് ചോദിക്കാന്‍ സ്ഥാനാർഥി എത്തിയത് ബുള്ളറ്റിലായിരുന്നു. പ്രചരണ പോസ്റ്ററുകളിലും ബുള്ളറ്റോടിക്കുന്ന ശാരുതിയുടെ ചിത്രം ശ്രദ്ധ നേടിയിരുന്നു. സ്ഥാനാര്‍ത്ഥിയെന്നതിനുമപ്പുറം കൊവിഡ് കാലത്തും പ്രളയകാലത്തുമെല്ലാം വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടായിരുന്നു ശാരുതി.
ഇത്തവണ ഇടതുപക്ഷം മിക്കയിടത്തും ഇറക്കിയത് യുവാക്കളെയായിരുന്നു. പ്രതീക്ഷക്കൊത്ത പ്രവർത്തനം യുവാക്കൾ കാഴ്ച വെക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Comments