ഫ്രീസോണില്‍ നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും


എല്‍.പി.ജി ഗ്യാസ് വിതരണത്തില്‍ ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് (ഷോറും) പോയിന്റ് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ (ഫ്രീസോണ്‍) ഉപഭോക്താക്കളില്‍ നിന്നും യാതൊരു വിധ വിതരണ ചാര്‍ജ്ജും ഈടാക്കാന്‍ പാടുളളതല്ല. ഫ്രീസോണില്‍  നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്നതായി ഉപഭോക്താക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അവരുടെ പരിധിയില്‍ ഉളള താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ/സിറ്റി റേഷനിംഗ് ഓഫീസര്‍ക്കോ പരാതി നല്‍കാം. ഫ്രീസോണില്‍ നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!