KOYILANDILOCAL NEWS
ഒള്ളൂർ ഗവ. യൂ.പി സ്കൂളിൽ വനിതാദിന ആഘോഷവും ലതാമങ്കേഷ്കർ അനുസ്മരണവും നടത്തി
ഒള്ളൂർ ഗവ. യൂ.പി സ്കൂളിൽ വനിതാദിന ആഘോഷവും ലതാമങ്കേഷ്കർ അനുസ്മരണവും മാതൃസമിതിയുടെ നേതൃത്വത്തിൽ നടന്നു. വാർഡ് മെന്പർ മിനി കരിയാറത്ത് മീത്തൽ ഉദ്ഘാടനം ചെയ്ത ചടങ്ങിന് മാതൃസമിതി ചെയർപേഴ്സൺ എം പി അബിത അദ്ധ്യക്ഷത വഹിച്ചു. ‘അമ്മ അറിയാൻ’ എന്ന വിഷയത്തിൽ ഉള്ള്യേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ ബീന ക്ലാസ് എടുത്തു. ചടങ്ങിന് ആശംസ അർപ്പിച്ചു കൊണ്ട് പി ടി എ പ്രസിഡണ്ട് ടി കെ ജസ്ന, എസ് ആർ ജി കൺവീനർ നിസ് വ തസ്ലിൻ എന്നിവർ സംസാരിച്ചു. ലതാമങ്കേഷ്കർ അനുസ്മരണത്തിൽ ശഫറിയ ഗാനമാലപിച്ചു. രക്ഷിതാക്കളും അദ്ധ്യാപകരും കലാവിരുന്നിൽ പങ്കാളികളായി. സി കെ ബിജു സ്വാഗതം പറഞ്ഞ ചടങ്ങിന് ശാലിനി എം നന്ദി പ്രകാശിപ്പിച്ചു.
Comments