LOCAL NEWS
ഒഴിഞ്ഞ പറമ്പിൽ വളർത്തിയ 6 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി
ബാലുശ്ശേരി ∙ കണ്ണാടിപ്പൊയിൽ പിണ്ഡംനീക്കി മീത്തൽ ഭാഗത്തെ ഒഴിഞ്ഞ പറമ്പിൽ വളർത്തിയ 6 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി. പാത്രത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് ചെടികൾ.
സ്ഥലത്തിന്റെ ഉടമ സ്ഥലത്തില്ല. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ലഹരി സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. താമരശ്ശേരി റേഞ്ച് ഇൻസ്പെക്ടർ ഷറഫുദ്ദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജനകീയ ഇടപെടലുകളെ തുടർന്ന് കണ്ണാടിപ്പൊയിൽ ഇല്ലാതായ വ്യാജ മദ്യ നിർമാണം വീണ്ടും സജീവമാകുന്നതിൽ ജനത്തിന് കടുത്ത ആശങ്ക. ചാരായത്തിനു പുറമേ കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകളും ഈ മേഖലയിൽ വ്യാപകമായി വിതരണം ചെയ്യുന്നതായി നാട്ടുകാർ പറഞ്ഞു.
Comments