ഓംബിര്‍ളയെ ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന എംപി ഓംബിര്‍ളയെ പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രമേയം അവതരിപ്പിച്ചത്.

 

ഓംബിര്‍ളയെ ലോക്‌സഭാ സ്പീക്കറായി ലഭിച്ചതിൽ സഭയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹത്തെ അനുമോദിക്കുന്നതായും പ്രധാനമന്ത്രി മോദി പറഞ്ഞു. സാമാജികന്‍ എന്ന നിലയില്‍ വലിയ സംഭാവനകളാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടുള്ളതെന്നും മോദി ചൂണ്ടിക്കാട്ടി.

 

രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ലോക്സഭാംഗമാണ് ബിര്‍ള. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മൂന്നു തവണ നിയമസഭയിലേക്കും വിജയിച്ചിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഓം ബിര്‍ള യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു. കോട്ട മണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്.
Comments
error: Content is protected !!