Uncategorized
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്തുചാടി
കുമളി: കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊട്ടാരക്കാര-ദിണ്ടിക്കല്‍ ദേശീയ പാതയില്‍ കുമളിക്ക് സമീപം ചെളിമടയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.
കറുകച്ചാലില്‍ നിന്ന് ബാഗ്ലൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന ജോജിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്കാണ് റോഡിന് സമീപത്തെ കാപ്പിത്തോട്ടത്തില്‍ നിന്ന് കാട്ടുപോത്ത് എടുത്തുചാടിയത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ഇത്. അപകടത്തില്‍ കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു.
Comments