CRIMEKOYILANDILOCAL NEWS
ഓട്ടോയില്‍ ചാരായ വില്പന നടത്തുകയായിരുന്ന ചെങ്ങോട്ടുകാവ് സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
ചെങ്ങോട്ടുകാവ്: ഓട്ടോയില്‍ ചാരായ വില്പന നടത്തുകയായിരുന്ന ചെങ്ങോട്ടുകാവ് ചേലിയ സ്വദേശി നാരായണനെ കൊയിലാണ്ടി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ.പി ദിപീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ഇയാളില്‍ നിന്നും രണ്ട് ലിറ്റര്‍ വാറ്റുചാരായവും അത് കടത്താനുപയോഗിച്ച KL56C 8872 ഓട്ടോയും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജാരാക്കി, കൊയിലാണ്ടി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. നിരവധി അബ്കാരി കേസ്സുകളില്‍ പ്രതിയാണ്. പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍. രാജു, എന്‍. അജയകുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി. ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാകേഷ് ബാബു, സോനേഷ്‌കുമാര്‍, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Comments