കൊയിലാണ്ടിയിലെ ലഹരിവേട്ട ; രണ്ടു പേർ പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ  ഇന്നു രാവിലെയാണ് ജി വി എച്ച്.എസ് എസ് നു സമീപത്തു നിന്നും വാഹന പരിശോധനക്കിടെ ടൗണിൽ വെച്ച് രണ്ടുയുവാക്കളെ പോലീസ് പിടികൂടിയത്. ശ്രീ കണ്ഠാപുരം കുഞ്ഞിക്കണ്ടി സിറാചുദീൻ (33), ഒഡീഷ ബാലേഷർ ദാസിപ്പുർ സ്വദേശി റഹീഷ് മുഹമ്മദ് (29) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന സവാദ് ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്നും ഒരു ഗ്രാം എംഡി എം.എ യും, 9 ഗ്രാം ബ്രൗൺഷുഗറുമാണ് പിടികൂടിയത്.

എസ്.ഐ.അനീഷ് വടക്കേടത്ത്  സീനിയർ സിവിൽേ പോലീസ് ഓഫീസർ മനോജ്, സിവിൽ പോലീസ് ഓഫീസർ ജലീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.  ഇവർ സഞ്ചരിച്ച KL 21 R245 ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!