LOCAL NEWS
ഓട്ടോയിൽ കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയെ അന്വേഷിച്ചു കണ്ടെത്തി തിരിച്ചേല്പിച് മൂടാടി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ രതീഷ്..
ഓട്ടോയിൽ കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയെ അന്വേഷിച്ചു കണ്ടെത്തി തിരിച്ചേല്പിച് മൂടാടി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ രതീഷ്.വടകര സ്വദേശികളായ യാത്രക്കാർ മുച്ചുകുന്നിലെ ബന്ധുവീട്ടിലേക്കു രതീഷിന്റെ ഓട്ടോയിൽ പോവുമ്പോഴാണ് മാല നഷ്ടപെട്ടത്.. തിരികെ മൂടാടിയെത്തിയപ്പോഴാണ് വാഹനത്തിൽ മാല ശ്രദ്ധയിൽ പെട്ടത്.. പിന്നീട് ഉടമയെ അന്വേഷിക്കലായി. അവിടെയുള്ള മറ്റ് ഓട്ടോക്കാരുടെ സഹായത്തോടെ യാത്ര ചെയ്തവരെ വെറും 30 മിനിറ്റിനുള്ളിൽ കണ്ടെത്തി അവരോട് ആഭരണത്തെ പറ്റി ചോദിക്കുന്നത് വരെ മാല നഷ്ടപെട്ട വിവരം ഉടമസ്ഥർ അറിഞ്ഞിരുന്നില്ല…നന്മകൾ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് എല്ലാ ക്ഷേമപ്രവർത്തനത്തിനും ജീവകാരുണ്യ പ്രവർത്തികൾക്കും എന്നും മുന്നിൽ നിൽക്കുന്ന മൂടാടിയിലെ ഓട്ടോ ഡ്രൈവർ മാർക്ക് വീണ്ടുമോരുപൊൻതൂവലായി ദേവമോൾ ഓട്ടോയിലെ രതീഷ്.
Comments