കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സാന്ത്വനം ഡയാലിസിസ് സെന്റർ ധനസമാഹരണപ്രവർത്തനം മെയ് 6,7,8 തിയ്യതികളില്‍ ഊർജിതമാക്കുന്നു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സാന്ത്വനം ഡയാലിസിസ് സെന്റർ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനിച്ചു.കേരള സർക്കാരും കൊയിലാണ്ടി നഗരസഭയും ചേർന്നാരംഭിച്ച ഈ ഡയാലിസിസ് സെന്ററിൽ മികച്ച സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.നിലവിൽ മൂന്ന് ഷിഫ്റ്റിൽ 54 പേർക്ക് ഡയാലിസിസ് നടത്താനുള്ള യന്ത്ര സൗകര്യങ്ങൾ ഉണ്ടെങ്കിലും ഒരു ഷിഫ്റ്റിൽ 9 പേര് എന്നനിലയിൽ രണ്ടു ദിവസങ്ങളിലായി 18 പേർക്കാണ് ഡയാലിസിസ് ചെയ്യുന്നത്. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അമ്പതിലധികം പേർ ഇപ്പോഴും രജിസ്റ്റർ ചെയ്തു അവസരത്തിനായി കാത്തിരിക്കുകയാണ്.

അനുദിനം വൃക്കരോഗികളുടെ എണ്ണം പെരുകി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കൂടുതൽ പേർക്ക് ഡയാലിസിസ് സൗകര്യമൊരുക്കണമെങ്കിൽ രണ്ട് കോടിയോളം രൂപ അടിയന്തരമായി സമാഹരിക്കേണ്ടതായിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയുടെയും സമീപപഞ്ചായത്തുകളുടെയും സഹകരണത്തോടെ ഈ തുക കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്. വടകര പാർലമെന്റ് അംഗം ശ്രീ കെ മുരളീധരൻ രക്ഷാധികാരിയായും കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ചെയർമാനായും മുൻ എംഎൽഎ കെ ദാസൻ കൺവീനറായും ശ്രീ വി പി ഭാസ്കരൻ  ട്രഷററും,എച്ച് എം സി അംഗങ്ങളും വിവിധ പഞ്ചായത്ത് പ്രസിഡണ്ട് മാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അംഗങ്ങളായിട്ടുള്ള വിപുലമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കുന്നത്.ഡയാലിസിസ് പ്രവർത്തനങ്ങൾ ഏകോപിച്ചു ധനസമാഹാരണവും തുടർപ്രവർത്തനങ്ങളും പ്രേത്യേകം രൂപം കൊടുത്ത ട്രെസ്റ്റിന്റെ കീഴിൽ ആയിരിക്കും.

മെയ് 6 7 8 തീയതികളിൽ മുഴുവൻ വീടുകളിലും കവറുകളും അഭ്യർത്ഥന കത്തുകളും നൽകി ധനസമാഹരണം നടത്താനാണ് ഉദ്ദേശിക്കുന്നത്.രോഗാവസ്ഥയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഹതഭാഗ്യരും അവരുടെ കുടുംബവും, ഏറ്റവും അടുത്തുള്ള ഡയാലിസിസ് കേന്ദ്രത്തിൽ അവർക്കുള്ള ഡയാലിസിസ് സൗകര്യമൊരുക്കുക എന്നുള്ളതാണ് സാന്ത്വനസ്പർശം ഈ പദ്ധതിയുടെ ലക്ഷ്യം, രോഗം തളർത്തി കിടത്തിയ നമ്മുടെ സഹജീവികൾ ഒരു കൈത്താങ്ങിനും സാന്ത്വന സ്പർശത്തിനുമായി നമ്മെ കാത്തിരിക്കുകയാണ്.

ഒരു രോഗിയുടെ ഒരു ദിവസത്തെ ഡയാലിസിസിനു ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1200 രൂപയാണ്. ഒരു രോഗിയുടെ ഒരു ദിവസത്തെ ഡയാലിസിസിന് വേണ്ടെന്ന് തുകയെങ്കിലും സംഭാവനയായി നൽകിക്കൊണ്ട് ഈ വമ്പിച്ച സംരംഭം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ കൊയിലാണ്ടി എം എല്‍ എ കാനത്തിൽ ജമീല, ജനറൽ കൺവീനർ കെ ദാസൻ,സുധ കിഴക്കെപാട്ട് (കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ )ആശുപത്രി സുപ്രണ്ട് ഡോ ഷീല ഗോപാലകൃഷ്ണൻ,കെ ഷിജു  (നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) ബി പി ഭാസ്കരൻ  പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ  ഇ കെ ഷാജിവ് എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!