MAIN HEADLINES

ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര തിരുനട നാളെ തുറക്കും

ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര തിരുനട നാളെ തുറക്കും. 28-ന് സന്നിധാനത്ത് മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയുടെവക ഉത്രാടസദ്യ. തിരുവോണദിനമായ 29-ന് ദേവസ്വം ജീവനക്കാരുടെ വകയാണ് സദ്യ. കൂടാതെ അവിട്ടം, ചതയം എന്നീ ദിവസങ്ങളിലും ഭക്തർക്കായി ഓണസദ്യ ഒരുക്കിയിട്ടുണ്ട്.

എല്ലാ തീർഥാടകർക്കും സദ്യ നൽകാനുള്ള ക്രമീകരണം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഒരുക്കും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും. പൂജകൾ പൂർത്തിയാക്കി 31-ന് രാത്രി നടയടയ്ക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button