ജില്ലയില്‍ 131 പേര്‍ക്ക് കോവിഡ്* രോഗമുക്തി 186

ജില്ലയില്‍ ഇന്ന് 131 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 118 പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 30 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയില്‍ 21 പേര്‍ക്കും മാവൂരില്‍ 10 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1844 ആയി. 186 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
*വിദേശത്ത് നിന്ന് വന്നവര്‍  – 2*
ആയഞ്ചേരി – 1
കൊയിലാണ്ടി – 1
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 5*
കക്കോടി –   1
നാദാപുരം – 1
ഒഞ്ചിയം – 1
ചേമഞ്ചേരി – 2
*ഉറവിടം വ്യക്തമല്ലാത്തവര്‍  – 6*
വടകര – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ –  2 (നല്ലളം, ഡിവിഷന്‍ 10)
മരുതോങ്കര – 1
ഒളവണ്ണ – 1
രാമനാട്ടുകര – 1
*സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍  –  118*
കോഴിക്കോട് കോര്‍പ്പറേഷന്‍ –  28  (ആരോഗ്യ പ്രവര്‍ത്തകര്‍ – 2)
( നടുവട്ടം, അരീക്കാട്, തോപ്പയില്‍ ബീച്ച്, പള്ളിക്കണ്ടി, മായനാട്,
എരഞ്ഞിക്കല്‍, നല്ലളം, കല്ലായി, ചേവായൂര്‍)
കടലുണ്ടി – 21 (ആരോഗ്യ പ്രവര്‍ത്തക – 1)
മാവൂര്‍ – 10
തലക്കുളത്തൂര്‍ – 9
ചോറോട് – 9
വടകര – 6
കുരുവട്ടൂര്‍ – 5
നാദാപുരം – 4
ഒഞ്ചിയം – 4
ഫറോക്ക് – 3
പയ്യോളി – 3
കക്കോടി – 3
കൊയിലാണ്ടി – 3
നരിക്കുനി – 2 (ആരോഗ്യപ്രവര്‍ത്തകന്‍ – 1)
ചാത്തമംഗലം – 1
ഉള്ള്യേരി – 1
ചേമഞ്ചേരി – 1
നൊച്ചാട് – 1
പെരുമണ്ണ – 1
കുററ്യാടി – 1
കൊടിയത്തൂര്‍ – 1
തിരുവമ്പാടി – 1 (ആരോഗ്യ പ്രവര്‍ത്തക)
*സ്ഥിതി വിവരം ചുരുക്കത്തില്‍*
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  – 1844
കോഴിക്കോട് മെഡിക്കല്‍ കോളേജ്  – 119
ഗവ. ജനറല്‍ ആശുപത്രി –   184
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  – 143
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   –  215
ഫറോക്ക് എഫ്.എല്‍.ടി. സി  –      121
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി –  205
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  –   93
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  – 175
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി  –   77
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി  – 96
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി  –  101
അമൃത എഫ്.എല്‍.ടി.സി. വടകര – 82
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി  – 30
മിംസ് എഫ്.എല്‍.ടി.സി കള്‍  –   53
മറ്റു സ്വകാര്യ ആശുപത്രികള്‍  –  97
വീടുകളില്‍ ചികിത്സയിലുളളവര്‍  –  27
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ –  26
(മലപ്പുറം  – 8,  കണ്ണൂര്‍ – 5, പാലക്കാട്  – 1, ആലപ്പുഴ – 2, തൃശൂര്‍ – 5,
കോട്ടയം -1 , തിരുവനന്തപുരം – 2, എറണാകുളം- 2 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ –  129
*ഇന്ന് 186   പേര്‍ക്ക് രോഗമുക്തി*
ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് രോഗമുക്തി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്.
*337 പേര്‍ കൂടി നിരീക്ഷണത്തില്‍*
പുതുതായി വന്ന 337 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15017 പേര്‍ നിരീക്ഷണത്തില്‍.   ജില്ലയില്‍ ഇതുവരെ 92752 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 261 പേര്‍ ഉള്‍പ്പെടെ 1835 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 249   പേര്‍ ഡിസ്ചാര്‍ജ്ജ് ആയി .
4732 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 2,00,686 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,98,733 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,92,799 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1953 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 61 പേര്‍ ഉള്‍പ്പെടെ ആകെ 3304 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 555  പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2700 പേര്‍ വീടുകളിലും, 49  പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 5 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 33,293  പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
Comments

COMMENTS

error: Content is protected !!