CALICUTDISTRICT NEWS
ഓണം വാരാഘോഷത്തോടനുബന്ധിച്ച് നഗരം ദീപാലംകൃതമാകും
ഓണം വാരാഘോഷത്തോടനുബന്ധിച്ച് നഗരം ദീപാലംകൃതമാകും. കോർപ്പറേഷൻ പരിധിയിലെ സർക്കാർ- പൊതുമേഖല – സ്വകാര്യ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും വിനോദസഞ്ചാരകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പ്രകാശപൂരിതമാവും.
സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെയാണ് ദീപാലങ്കാരം നടത്തുക. വഴിയോരങ്ങളും കടകളും സ്ഥാപനങ്ങളും ഉൾപ്പെടെ നഗരം പൂർണമായും ദീപാലംകൃതമാകും.
കോഴിക്കോട് നഗരത്തെ പ്രകാശപൂരിതമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നഗരത്തിലെ മുഴുവൻ വ്യാപാര സംഘടനകളുടെയും സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളുടെയും പിന്തുണ ഉറപ്പു നൽകിയിട്ടുണ്ടെന്നും മികച്ച ദീപാലങ്കാരങ്ങൾക്ക് വിവിധ മേഖലകളിലായി അവാർഡുകൾ നൽകുമെന്നും ഓണാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Comments