ജിയോ 98 പാക്കേജ് വീണ്ടും

ജിയോ 98 രൂപയുടെ പ്രീപെയ്ഡ് റീചാർജ് വീണ്ടും അവതരിപ്പിച്ചു.  പ്രീപെയ്ഡ് റീചാർജ് ആയ പ്ലാൻ 129നെ കടത്തിവെട്ടിയാണ് പ്ലാൻ 98ന്റെ രണ്ടാം വരവ്. പഴയ 98 രൂപയുടെ റീചാർജിൽ പല ഘടകങ്ങളും വെട്ടികുറച്ചാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

മുൻപ് 28 ദിവസം ആയിരുന്നു പ്ലാൻ 98ന്റെ കാലാവധി. ഇത് 14 ദിവസമായി ചുരുങ്ങി. അതെ സമയം ഹൈ-സ്പീഡ് ഇന്റർനെറ്റ്, പരിധിയില്ലാത്ത വോയിസ് കോളുകൾ തുടങ്ങിയവ മാറ്റമില്ലാതെ തുടരുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് പ്ലാൻ 98ൽ ലഭിക്കുക. ജിയോ ആപ്പുകളായ ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ് എന്നിവയിലേക്കുള്ള അക്‌സെസ്സും 98 രൂപയുടെ റീചാർജിൽ ഉൾപെടുത്തിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!