KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി
കൊയിലാണ്ടി: ഓണം സെപ്ഷ്യൽ സ്വകാഡ് പരിശോധനയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപറമ്പിൻ്റെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പു ഉദ്യോഗസ്ഥർ കൊയിലാണ്ടിയിലെ പൊതു വിപണിയിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. പല കടകളിലൂം സ്റ്റോക്ക് ബോർഡും, വിലവിവരപട്ടികയും, പ്രദർശിപ്പിക്കാതെ കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് ഇവ പ്രദർശിപ്പിക്കാൻ കർശന നിർദേശം നൽകി.
ഭക്ഷ്യ സുരക്ഷാ ലൈസൻസില്ലാതെ കച്ചവടം നടത്തുന്ന രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങ ളിലും താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിജിവിത്സൻ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരായ വി വി ഷിബു, കെ സുരേഷ്, കെ കെ ബിജു, കെ ഷംജിത്ത്, പി കെ അബ്ദുൾ നാസർ, ജ്യോതി ബസു തുടങ്ങിയവർ പങ്കെടുത്തു.
Comments