Uncategorized

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി നിരക്ക് വർദ്ധിപ്പിക്കുന്നു

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി.  ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധവന് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ ഫ്ളക്സി നിരക്ക് ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കി.

എസി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കും.എസി ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കായിരിക്കും.എക്സ്പ്രസ്, ഡീലക്സ് ബസുകള്‍ക്കും ഫ്ലക്സി ചാര്‍ജ് ഈടാക്കും.ബാംഗ്ലൂർ മൈസൂർ ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക്  25 അധിക ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button