മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 38.88 കോടി രൂപയുടെ വരുമാനം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി പമ്പ നിലയ്‌ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി നടത്തിയത് 1,37,000 ചെയിന്‍ സര്‍വ്വീസുകളാണ്. ഇതിനു പുറമെ 34,000 ദീര്‍ഘദൂര സര്‍വ്വീസുകളും നടത്തി. ഇതിന്റെ ഭാഗമായി 38.88 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസി ലഭിച്ചത്.

ആകെ 64.25 ലക്ഷം ആളുകളാണ് കെഎസ്ആര്‍ടിസി വഴി യാത്ര ചെയ്തത്. ഈ മാസം 15ന് മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് ഏഴു മണി മുതല്‍ ജനുവരി 16ന് പുലര്‍ച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്പ നിലയ്‌ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വ്വീസുകളും നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

Comments
error: Content is protected !!