KERALA
ഓണ്‍ലൈന്‍ അപേക്ഷയില്‍ തീരുമാനം അഞ്ച് ദിവസത്തിനകം. മുഖ്യമന്ത്രി
സർക്കാർ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷകളിൽ അഞ്ചുദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയ രീതികൾ പാടേ മാറണമെന്നും എൻജിഒ യൂണിയനും കെജിഒഎയും സംഘടിപ്പിച്ച സംസ്ഥാന ശിൽപ്പശാല ഉദ്‌ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു.
അറുപതിൽപ്പരം വകുപ്പുകളുടെ അഞ്ഞൂറിലധികം സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാണ്. വാണിജ്യ, വ്യാപാര ആവശ്യങ്ങളൊഴികെ സർക്കാർ സേവനങ്ങൾക്ക് ഫീസ് ഒഴിവാക്കി. ഗ്രാറ്റുവിറ്റി, റെസിഡൻസി, ലൈഫ് സർട്ടിഫിക്കറ്റുകൾക്കുൾപ്പെടെ നടപടി ലഘൂകരിച്ചു. ഒരിക്കൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഒരുവർഷക്കാലയളവിൽ ഏത് ആവശ്യത്തിനും ഉപയോഗിക്കാനാകും. സേവനങ്ങൾ നവീകരിക്കുമ്പോൾ അർഹതയുള്ള ഒരാൾക്കുപോലും അതിന്റെ ഗുണം ലഭിക്കാതാകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുറപ്പാക്കാൻ ഉദ്യോഗസ്ഥർക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments