Uncategorized

ഓണ്‍ലൈന്‍ ഓഫര്‍ വില്‍പനയുടെ മറവില്‍ തട്ടിപ്പ് വ്യാപകം; കേരള പോലീസിന്റെ മുന്നറിയിപ്പ്

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും, ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയും, ഓഫര്‍ മേള ആരംഭിക്കാനിരിക്കെ തട്ടിപ്പുകാരും ഈ അവസരം വ്യാപകമാക്കുകയാണ്. ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ ഓഫര്‍ മേള ഒക്ടോബര്‍ എട്ടു മുതൽ ആരംഭിക്കാനിരിക്കുന്ന സമയത്ത് ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ട്.

കേരള പൊലീസ് ഇത്തരം തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇ കൊമേഴ്സ് വെബ്സൈറ്റുകളുടെ പേരില്‍ ചിലര്‍ തട്ടിപ്പുകള്‍ നടത്തുന്നുവെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ക്ക് സമാനമായി സൈറ്റുകള്‍ രൂപീകരിച്ചാണ് തട്ടിപ്പ്. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നു എന്ന രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിലുള്ള സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ നല്‍കുമ്പോള്‍ പണം നഷ്ടപ്പെടുമെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വരുന്ന പരസ്യങ്ങളാണ് ഇത്തരം തട്ടിപ്പ് നടത്തുന്നവരിലേക്ക് എത്തിക്കുന്നത്. ഈ തട്ടിപ്പിനെ നേരിടനായി ഫ്ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും ആപ്പില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക. വ്യാജ സൈറ്റുകള്‍ തിരിച്ചറിയുന്നതിന് വെബ്സൈറ്റ് അഡ്രസ് പരിശോധിക്കണമെന്ന് പൊലീസ് നിര്‍ദേശിക്കുന്നുണ്ട്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button