ഓ​ണ്‍​ലൈ​ന്‍ ഗെ​യിം കളിച്ച് ക​ട​ബാ​ധ്യ​ത​യി​ലാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഓ​ണ്‍​ലൈ​ന്‍ ഗെ​യിമും ട്രേ​ഡിം​ഗും ന​ട​ത്തി ക​ട​ബാ​ധ്യ​ത​യി​ലാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. പ​ത്ത​നം​തി​ട്ട തൊ​ടു​വ​ക്കാ​ട് സ്വ​ദേ​ശി ടെ​സ​ന്‍ തോ​മ​സ് (32) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീട്ടാ​ണ് വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലൂ​ടെ​യും റ​മ്മി അ​ട​ക്ക​മു​ള്ള ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍ ക​ളി​ച്ചും ഇ​യാ​ള്‍​ക്ക് വ​ന്‍ തു​ക ന​ഷ്ടം വ​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​നാ​യി ലോ​ണു​ക​ളെ​ടു​ത്തും പ​രി​ച​യ​ക്കാ​രി​ല്‍​നി​ന്ന് വാ​യ്പ വാ​ങ്ങി​യു​മാ​ണ് ഇ​തി​നു​ള്ള തു​ക ക​ണ്ടെ​ത്തി​യ​ത്. ഇ​ത് തി​രി​കെ ന​ല്‍​കാ​നാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ഇ​യാ​ള്‍ വി​വാ​ഹി​ത​നാ​യ​ത്.

Comments

COMMENTS

error: Content is protected !!