KOYILANDI
ഓഫീസ് ഉദ്ഘാടനം
ചേമഞ്ചേരി: ‘രാഗമാലിക ചേമഞ്ചേരി ‘ (കലാ-സാംസ്‌കാരിക- ജീവകാരുണ്യ കൂട്ടായ്മ: പി.ഒ വെങ്ങളം) ഓഫീസ് ഉദ്ഘാടനം പ്രശസ്ത കവിയും പ്രഭാഷകനും ചിത്രകാരനുമായ യു.കെ രാഘവന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
കൂട്ടായ്മയുടെ പ്രസിഡണ്ട് അനീഷ് കെ കെ കാപ്പാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എന്‍.പി .രജീഷ് സ്വാഗതവും വാര്‍ഡ് മെമ്പര്‍ പി.ശിവദാസന്‍, സംഗീത അദ്ധ്യാപകന്‍ സുനില്‍ കുമാര്‍ തിരുവങ്ങൂര്‍, കവിയും ഗാനരചയിതാവു കൂടിയായ സത്യചന്ദ്രന്‍ പൊയില്‍കാവ്, ഡോക്ടര്‍ എം.കെ.കൃപാല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജോ: സെക്രട്ടറി അഹമ്മദ് വി.പി നന്ദിയും പറഞ്ഞു.
Comments