ഗ്രാമ പഞ്ചായത്തിന്റെ വികസന ഫണ്ട് വെട്ടിക്കുറച്ചതിൽ യു ഡി എഫ് പ്രതിഷേധിച്ചു

ചേമഞ്ചേരി : ഗ്രാമ പഞ്ചായത്തിന്റെ വികസന ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്താപ്പീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. 2022-23 വർഷം ചേമഞ്ചേരിക്ക് അനുവദിച്ച ഫണ്ടിൽ 1 കോടി 60 ലക്ഷം രൂപയാണ് വെട്ടിക്കുറച്ചത്.

ഗ്രാമസഭയും വികസന സെമിനാറും കഴിഞ്ഞതിനുശേഷം വന്ന ഈ വെട്ടിക്കുറയ്ക്കൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളേയും പശ്ചാത്തലമേഖലയിൽ വലിയ സ്തംഭനമാണ് ഉളവാക്കിയത്. കെ പി സി സി ജന. സിക്രട്ടറി അഡ്വ. പി എം നിയാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷനായ പരിപാടിയെ അഭിസംബോധന ചെയ്തു കൊണ്ട് സമദ് പൂക്കാട്, റഷീദ് വെങ്ങളം , വിജയൻ കണ്ണഞ്ചേരി, ഹാരിസ് പൂക്കാട് അനസ് കാപ്പാട് എന്നിവർ സംസാരിച്ചു. എം പി മൊയ്തീൻ കോയ, ഷബീർ എളവന ക്കണ്ടി, മനോജ് കാപ്പാട്, ഷരീഫ് കാപ്പാട് ഫൈസൽ അഭയം റസീന ഷാഫി, വത്സല പുല്ല്യത്ത്, ബൾക്കീസ് മുസ്തഫ, അജയ് ബോസ് ഗോവിന്ദൻ കുട്ടിമനത്താനത്ത് തുടങ്ങിയവർ സമരപരിപാടിക്ക് നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!