KOYILANDILOCAL NEWS
ഓരോ വീട്ടിലും ഒരു ലഹരി വിരുദ്ധപ്രവർത്തകനുണ്ടാകണം ടി ടി ഇസ്മെയിൽ
കൊയിലാണ്ടി: ഒരോ കുടുംബത്തിലും ഓരോ ലഹരിവിരുദ്ധപ്രവർത്തകനുണ്ടാകണമെന്നും അത് സമഗ്രമായ ഒരു കർമ സംഘമായി മാറുമെന്നും ടി ടി ഇസ്മായിൽ പറഞ്ഞു. മുചുകുന്ന് കേളപ്പജി നഗർ മദ്യനിരോധന സമിതി നോർത്ത് യു പി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുക്കുടി ഹമീദ് അധ്യക്ഷനായിരുന്നു. ദീർഘകാലമായി രക്തദാന രംഗത്ത് സേവനം തുടരുന്ന കണ്ടിയിൽ രഞ്ജിത്തിനെ മദ്യനിരോധന സമിതിയ്ക്കു വേണ്ടി ഉദ്ഘാടകൻ മെമെന്റോ നല്കി ആദരിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ ഷെഫീഖ് വടക്കയിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുൻസിപ്പൽ അംഗങ്ങളായ കക്കുഴിയിൽ സുനിത, ലതിക പുതുക്കുടി, വി വി സുധാകരൻ, എ അസീസ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, വി കെ ദാമോദരൻ, കെ കെ ശ്രീഷു, ഇയ്യച്ചേരി പദ്മിനി, വി എം രാഘവൻ, പി എം ബി നടേരി, കണ്ടിയിൽ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Comments