കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി

കൊയിലാണ്ടി: കഴിഞ്ഞ തിങ്കളാഴ്ച കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ ഓടുന്ന സുഭാഷ് ബസ്സിലെ കണ്ടക്ടർ ശശിധരനാണ് സ്വർണ്ണം കിട്ടിയത്. കണ്ടക്ടർ സ്വർണ്ണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

കൊയിലാണ്ടി വിരുന്നു കണ്ടി സ്വദേശികളായ നിഖിൽ റിൻസി ദമ്പതികളുടെതായിരുന്നു കളഞ്ഞു കിട്ടിയ സ്വർണം. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പി ആർ ഓ കെ എം സജിൻ കുമാർ ആണ് സ്വർണ്ണം ഉടമകൾക്ക് തിരിച്ചു നൽകിയത്.

Comments
error: Content is protected !!