ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു.
കാൻബറ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. തായ്‌ലൻഡിൽ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
വോണിന്റെ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്.
1992ല്‍ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ 708 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ,ടെസ്റ്റിലും, എകദിനത്തിലുമായി 1000-ല്‍ അധികം വിക്കറ്റുകള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം. 2007 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഓസ്ട്രേലിയയുടെ 5-0 ആഷസ് പരമ്പര വിജയത്തിന് പിന്നാലെയാണ് വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കായി 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും വോണ്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2008 ലെ പ്രഥമ ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയത് ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലായിരുന്നു