CALICUTDISTRICT NEWS
കക്കട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് ഇടിച്ചുകയറി ; അപകടം ഒഴിവായത് തലനാഴിരക്ക്
കുറ്റ്യാടി:കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മതിൽ തകർത്ത് കക്കട്ടിലെ കാർഷിക ഗ്രാമവികസന ബാങ്കിലേക്ക് ഇടിച്ചു കയറി.അപകടം ഒഴിവായത് തലനാഴിരക്ക്. ബാങ്കിൽ തിരക്ക് കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം നാലരയോടെ വടകരയിൽ നിന്ന് തൊട്ടിൽപ്പാലത്തേക്കു പോവുകയായിരുന്ന പി.പി ബസ് പുറത്തു റോഡരികിൽ നിർത്തിയിട്ട ബാങ്ക് ജീവനക്കാരുടെ രണ്ടു കാറുകൾ തകർത്ത് ബാങ്ക് കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്ത് ബാങ്ക് ജീവനക്കാരന്റെ മകൾ ബാങ്ക് കോമ്പൗണ്ടിൽ നിൽക്കുന്നുണ്ടായിരുന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിലെ യാത്രക്കാരിൽ ചിലർക്കു പരിക്കേറ്റു.പരിക്കേറ്റവർ കക്കട്ടിലെ കരുണ ക്ലിനിക്കിൽ നിന്നും ചികിത്സ തേടി.ആരുടേയും പരിക്ക് ഗുരുതരമല്ല.
Comments