ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ തിരുവങ്ങൂർ സ്വദേശിയും
കൊയിലാണ്ടി: എം.കെ.അഭിജിത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍. 835 തവണ ഇന്ദിരാഗാന്ധിയുടെ പേരെഴുതി ചിത്രം വരച്ചതിനാണ് അഭിജിത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ലഭിച്ചത് പേന ഉപയോഗിച്ചായിരുന്നു ചിത്രം വരച്ചത് കൊടുവള്ളി സി എച്ച് എം കെ എം ഗവര്‍മെന്റ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളെ ബി എസ് സ്റ്റാറ്റിസ്റ്റ്ക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ.് ലോക്ഡൗണിന്റെ നിയന്ത്രണങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കൊച്ചു കലാകാരന്‍ തന്റെ കഴിവ് വികസിപ്പിച്ചെടുത്തത്.
സോഷ്യല്‍ മീഡിയയില്‍ താന്‍ വരച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തായിരുന്നു തുടക്കം. പിന്നിട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും പിന്തുണയാണ് അഭിജിത്തിനെ വരയുടെ ലോകത്ത് എത്തിച്ചത.് തിരുവങ്ങൂര്‍ വെറ്റിലപ്പാറ സ്വദേശിയും കേരളാ ഫീഡ്‌സ് ജീവനക്കാരനുമായ സന്തോഷിന്റെയും ശ്രീലതയുടെയും മകനാണ.് സഹോദരന്‍ അമല്‍ജിത്ത്.