ജി.വി.എച്ച്.എസ്.എസ്.പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കുൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ പരിസരവും പട്ടണവും വിദ്യാർത്ഥി സൗഹൃദവും ആരോഗ്യകരവുമാക്കുവാൻ ആവശ്യമായ ഇടപെടൽ നടത്താൻ പി.ടി.എ ഭാരവാഹികളും, പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. പ്രിൻസിപ്പൽ പി.വൽസല, എസ്.എച്ച്. ഒ കെ.ഉണ്ണികൃഷ്ണൻ, എസ്.ഐ.മുനീർ, കൺവീനർ ആയി കമ്മിറ്റി രൂപീകരിച്ചു. വാർഡ് കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, പി.ടി.എ പ്രസിഡന്റ് അഡ്വ.പി.പ്രശാന്ത്, പ്രധാനാധ്യാപിക പി.ഉഷാകുമാരി, അഭയ് കൃഷ്ണ, ആർ.കെ.ദീപ, എൻ.കെ.വിജയൻ, ജയരാജ് പണിക്കർ സംസാരിച്ചു

Comments

COMMENTS

error: Content is protected !!