DISTRICT NEWS
കനത്ത മഴ കക്കയം ഡാമിലെ ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി ;കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കക്കയം ഡാമിലെ ഷട്ടറുകൾ ഘട്ടം ഘട്ടമായി 30 സെന്റീമീറ്റർ വരെ ഉയർത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 758 മീറ്ററായി ഉയർന്നിട്ടുണ്ട്. 28 മില്ലിമീറ്റർ മഴ ഡാം പരിസരത്ത് ഇതുവരെ ലഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിൽ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്. ഒരു കാരണവശാലും പുഴയിൽ ഇറങ്ങാൻ പാടുള്ളതല്ല
Comments