ജോളിയെ വീണ്ടും അറസ്റ്റ് ചെയ്യും

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരകേസിലെ പ്രതി ജോളി ജോസഫിനെ പോലീസ് കസ്റ്റഡി അവസാനിക്കുന്ന ഇന്ന് വൈകീട്ട് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി കോടതി മജിസ്‌ട്രേട്ട് അവധിയായതിനാലാണ് കൊയിലാണ്ടിയില്‍ ഹാജരാക്കുന്നത് എന്നാല്‍ സിലിയുടെ മകന്‍ അല്‍ഫൈന്റ മരണത്തില്‍ ജോളിയെ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തും. ജയിലിലെത്തിയായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. തുടര്‍ന്ന് വീണ്ടും ജോളിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. എന്നാല്‍ ജോളി നേരത്തെ കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകന്റെ അടുത്ത് നിയമോപദേശം തേടിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടിയായിരുന്നു ഇത്. അറസ്റ്റ് വഴങ്ങുന്നതാണ് നല്ലതെന്ന ഉപദേശം ലഭിക്കുകയായിരുന്നു. ഇത് പ്രകാരം ജോളി അറസ്റ്റ് ചെയ്യാനായി കാത്തിരുന്നതായും മാനസിക അസ്വസ്തതകള്‍ ജോളിക്കുണ്ടായിരുന്നതായും പറയുന്നു. മരണമടഞ്ഞ സിലിയുടെ ആഭരണങ്ങള്‍ ജോളിയുടെ സഹോദരന്‍ ജോസിനെ ഏല്‍പ്പിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം ജോസിനെ വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു. ജോളിയുടെ പിതാവ് ജോസഫ് മറ്റൊരു സഹോദര നും മൊഴി നല്‍കാന്‍ വേണ്ടി കട്ടപ്പനയില്‍ നിന്ന് വന്നെങ്കിലും പെരുമ്പാവൂരില്‍ വെച്ച് തിരിച്ച് പോവുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി പ്രഖ്യാപിച്ചു.
കൊയിലാണ്ടി: കൂടത്തായി കൊലപാതക കേസ് സമര്‍ത്ഥമായി അന്വേഷിച്ച് കണ്ടെത്തിയ ആദ്യത്തെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി ഡി.ജി.പി.ഉത്തരവിട്ടു. റൂറല്‍ എസ്.പി.കെ.ജി. സൈമണ്‍, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.ഹരിദാസ,് എസ്.ഐ. ജീവന്‍ ജോര്‍ജ്, എസ്.സി.പോലീസ് ഓഫീസര്‍മാരായ ശ്യാം ,മോഹനകൃഷ്ണന്‍ തുടങ്ങിയവര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ തീരുമാനമായത്. മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അന്വേഷണം കട്ടപ്പനയിലും മറ്റും നടത്തിയത് പല വേഷങ്ങളിലായാണ്.

Comments

COMMENTS

error: Content is protected !!