CALICUTMAIN HEADLINES

കക്കയം ഡാമിൻറെ രണ്ട് ഷട്ടറും  ഒരടി വീതം തുറക്കും

കക്കയം ഡാമിൻറെ രണ്ട് ഷട്ടറും  ഒരടി വീതം തുറക്കാൻ അനുമതി നൽകി ജില്ലാകളക്ടർ ഉത്തരവായി.  കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതൽ  സ്വീകരിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു.
 കക്കയം റിസർവോയറിൽ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ്.  വൃഷ്ടിപ്രദേശത്തു ഇപ്പോഴും മഴ തുടരുന്നതിനാൽ   റിസർവോയറിൽ ജലനിരപ്പ് ഉയർന്ന്  ഏറ്റവും കൂടിയ  ജല നിരപ്പായ 2487 അടി  എത്താൻ സാധ്യത ഉള്ളതിനാൽ  ഷട്ടർ ഒരു അടി വീതം തുറക്കാൻ അനുമതി നൽകണം എന്ന കെ. എസ്. ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടർന്നാണ്   ഉത്തരവ്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button