കോവിഡ്‌ വീണ്ടും തിരിച്ചടിയാകും കെഎസ്‌ആർടിസി

കോഴിക്കോട്‌ :കോവിഡ്‌ പ്രതിസന്ധിക്കുമുമ്പ്‌ ലഭിച്ചുകൊണ്ടിരുന്ന വരുമാനം തിരിച്ചുപിടിച്ച്‌ കെഎസ്‌ആർടിസി കോഴിക്കോട്‌ ഡിപ്പോ. കോഴിക്കോട്‌ മേഖലയിൽ വരുമാനം പഴയ നിലയിലേക്ക്‌ എത്തിയിട്ടുണ്ട്‌. ജില്ലയിൽ സംസ്ഥാന ശരാശരിയേക്കാൾ കോവിഡ്‌ നിരക്ക്‌ വർധിച്ചതിനാൽ നിയന്ത്രണം കർശനമാക്കി.
ബസ്സുകളിലെ നിന്നുള്ള യാത്ര പുർണമായി നിരോധിച്ചത്‌ ‌വരുമാനത്തെ വീണ്ടും പ്രതികൂലമായി ബാധിക്കും. മറ്റ്‌  ജില്ലകളിൽ ബസ്സിൽ നിന്ന്‌ യാത്രയ്ക്ക്‌ അനുമതിയുണ്ടെങ്കിലും കോഴിക്കോട്ട്‌ ഇത്‌ നിയന്ത്രിച്ചതിനാൽ ഇതര ജില്ലാ സർവീസുകളും വെട്ടിക്കുറക്കേണ്ടിവരും.
കോവിഡിന്റെ പിടിയിൽനിന്ന്‌ കുതറിയാണ്‌  വരുമാനത്തിൽ കോഴിക്കോട്‌ മുന്നിലെത്തിയത്‌. കാസർകോടിനെ പിന്തള്ളിയാണ്‌ കോഴിക്കോട്‌ മുന്നിലെത്തിയത്‌. കോവിഡിനുമുമ്പ്‌ 14 ലക്ഷം രൂപ വരെയായിരുന്നു ഡിപ്പോയിലെ ദിവസ വരുമാനം. മുഴുവൻ സർവീസുകളും പുനഃസ്ഥാപിച്ചില്ലെങ്കിലും 10 മുതൽ 13 ലക്ഷംവരെ വരുമാന വർധനയുണ്ട്‌. 13 ഷെഡ്യൂളുകളാണ്‌ പുനഃസ്ഥാപിക്കാനുള്ളത്‌.
 ബംഗളൂരുവിലെ ഐടി മേഖലയിപ്പോഴും വർക്ക്‌ ഫ്രം ഹോമിൽ തുടരുന്നതിനാൽ ഈ റൂട്ടിൽ യാത്രക്കാർ കുറവാണ്‌. അതുകൊണ്ടാണ്‌  ആറ്‌ സർവീസുകൾ നിർത്തിവച്ചത്‌. കോഴിക്കോട്‌–- മാനന്തവാടി റൂട്ടിലെ ഏഴ്‌ സർവീസുകളും നിർത്തലാക്കി. ദീർഘദൂര എസി ബസുകൾ വ്യാപകമായി ഓടിച്ചും ജീവനക്കാരുടെ സൗകര്യം പരിഗണിച്ച്‌ ബോണ്ട്‌ സർവീസ്‌ നടത്തിയുമാണ്‌ വരുമാനം തിരിച്ചുപിടിച്ചത്‌.
Comments
error: Content is protected !!