CALICUTDISTRICT NEWS
കക്കോടിയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് കക്കോടിയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടത്തുംപൊയിൽ എരഞ്ഞോത്ത് താഴത്ത് മനു(30)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് അതിരാവിലെ അഞ്ചരയോടെയാണ് സംഭവം.
രാവിലെ നടക്കാനിറങ്ങിയവരാണ് മനു റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടത്. എലത്തൂർ പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പരേതനായ മണിയുടെയും തങ്കമണിയുടെയും മകനാണ്. പെയിന്റിങ് തൊഴിലാളിയാണ്. എലത്തൂർ പൊലീസ് തുടർ നടപടി സ്വീകരിച്ചു.
Comments