കഞ്ചാവ് പരിശോധനയ്ക്കിടെ പോലീസിന് ലഭിച്ചത് സ്റ്റീൽ ബോംബ്

കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബ് കണ്ടെടുത്തു. കല്ലാച്ചി പയന്തോങ്ങ് വരിക്കോളി റോഡിലെ ഇറിഗേഷൻ കനാലിൽനിന്നാണ് സ്റ്റീൽ ബോംബ് കണ്ടെടുത്തത്.

പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ നിലയിലാണ് ബോംബ് കണ്ടെടുത്തത്. പഴക്കംചെന്ന ബോംബാണെന്ന ധാരണയിലായിരുന്നു പോലീസ്. ചേലക്കാട് ക്വാറിയിൽവെച്ച് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. ഉഗ്രശേഷിയുളള സ്റ്റീൽ ബോംബാണെന്ന് ബോംബ് സ്ക്വാഡ് അധിക്യതർ പറഞ്ഞു. നാദാപുരം എസ്.ഐ.ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണമാരംഭിച്ചു.

Comments

COMMENTS

error: Content is protected !!