കടുക്കുഴിച്ചിറ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
മൂടാടി: ഗ്രാമ പഞ്ചായത്തിലെ പ്രധാന ജല സ്രോതസായ കടുക്കുഴി ചിറ പ്രവൃത്തി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള ചിറ നവീകരണ ത്തിന് നാല് കോടി തൊണ്ണൂറ്റി ഏഴ് ലക്ഷം രൂപ സംസ്ഥാന പദ്ധതിയിൽ വകയിരുത്തീട്ടുണ്ട്. കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷയായി. മുൻ എം.എൽ.എ. കെ. ദാസൻ, ജില്ലാ പഞ്ചായത്ത് വെെസ് പ്രസി. എം.പി. ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസി. പി. ബാബുരാജ്, ഗ്രാമപഞ്ചായ ത്ത് പ്രസി. സി.കെ. ശ്രീകുമാർ, കെ.എൽ.ഡി.സി. ചീഫ് എഞ്ചിനിയർ എ.ജി. ബോബൻ, ജനപ്രതിനിധികളായ
ഷീജ പട്ടേരി, ചൈത്ര വിജയൻ, എം.കെ. മോഹനൻ, എം.പി. അഖില, ലതിക പുതുക്കുടി, സുനിത കക്കുഴിയിൽ, കെ.പി. ലത, മുചുകുന്ന് ദേവസ്വം ചെയർമാൻ മങ്കുട്ടിൽ ഗംഗാധരൻ നായർ, വി.പി. ഭാസ്കരൻ, കെ. സത്യൻ, സന്തോഷ് കുന്നുമ്മൽ, രജീഷ് മാണിക്കോത്ത്, സി. രമേശൻ, കെ.പി. മോഹനൻ, ഇ.കെ. കുഞ്ഞി മൂസ, ടി.ദിനേശൻ എന്നിവർ സംസാരിച്ചു.