കിടപ്പു രോഗികൾക്കായി 24 മണിക്കുർ ഹോം കെയർ സർവീസ്

കൊയിലാണ്ടി: കിടപ്പുരോഗികള്‍ക്കായി നെസ്റ്റ് 24 മണിക്കൂര്‍ ഹോം കെയര്‍ സര്‍വീസ്് ആരംഭിക്കുന്നു.
കഴിഞ്ഞ 15 വര്‍ഷമായി സ്വാന്തന പരിചരണരംഗത്ത് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ പഠന പരിശീലന മേഖലയിലും പ്രവൃത്തിച്ചു വരുന്ന ഒരു സംരംഭമാണ് നെസ്റ്റ് കൊയിലാണ്ടി.

ദിവസേനയുള്ള നഴ്‌സ് ഹോം കെയര്‍, ആഴ്ചയില്‍ രണ്ടു ദിവസം ഒ.പി ,ഡോക്ടര്‍ ഹോം കെയര്‍, സൈക്കാട്രി കെയര്‍,പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പാലിയേറ്റിവ് കെയറിന്റെ ഭാഗമായി നെസ്റ്റ് നിര്‍വ്വഹിച്ചു വരുന്നത്. കിടപ്പിലായ ഒരുരോഗിയുടെ വേദനയും പ്രയാസങ്ങളും പലപ്പോഴും രാപ്പകല്‍ നീണ്ടുനില്‍ക്കുന്നതാണ്. പകല്‍ സമയ സേവനത്തിലൂടെ മാത്രം അവര്‍ക്ക് ആശ്വാസമേകാന്‍ കഴിയുന്നില്ല എന്നതാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനുഭവിക്കുന്ന വലിയ പ്രതിസന്ധി. ഈ പ്രശ്‌നത്തിന് പരിഹാരം എന്ന നിലയില്‍ നെസ്റ്റ്, കോഴിക്കോട് ഇനീഷേറ്റിവ് ഇന്‍ പാലിയേവ് കേയര്‍ (KlP) കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ 24 മണിക്കൂര്‍ ഹോം കെയര്‍ സേവനം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെയിലാണ്ടി, പയ്യോളി മുന്‍സിപ്പാലിറ്റികളിലും ഒന്‍പത് പരിസര പഞ്ചായത്തുകളിലുമായി നിലവിലെ രണ്ടായിരത്തി അഞ്ഞൂറിലേറെ കിടപ്പുരോഗികള്‍ക്ക് ഈ സൗകര്യം ലഭ്യമക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

2021 മാര്‍ച്ച് രണ്ടാം വാരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. രണ്ടു ഡോക്ടര്‍ മാരുടെയും ആറ് നാഴ്സുമാരുടെയും മുഴുവന്‍ സമയ സേവനം ഇതിനായി ലഭ്യമാക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ പൂര്‍ണ്ണ സൗകര്യങ്ങളോടുംകൂടിയ, 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഐ.പി യൂണിറ്റായി നെസ്റ്റിനെ മാറ്റുകയാണ് ലക്ഷ്യം എന്ന് ഭാരവാഹികള്‍ അറിയിച്ചു.
പത്ര സമ്മേളനത്തില്‍ നെസ്റ്റ് ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി, വൈസ് ചെയര്‍മാന്‍ അഹമ്മദ് ടോപ്‌ഫോം, ടി. പി ബഷീര്‍, കെ. ടി മുഹമ്മദ് ഹാഷിം, എന്‍. പുഷ്പരാജ്,, കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!