KERALA
കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
ഇടുക്കി കട്ടപ്പനയിൽ വൈദ്യുതാഘാതമേറ്റ് കെ എസ്ഇ ബി ജീവനക്കാരൻ മരിച്ചു. ഇടുക്കി വാഴവര സ്വദേശി എം വി ജേക്കബാണ് മരിച്ചത്. വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച ഉച്ചയോടെ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ജീവനക്കാരന് ഷോക്കേറ്റത്. തൽക്ഷണം സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ട്രാൻസ്ഫോമറും ഇതിലേക്കുള്ള ലൈനുകളും ഉൾപ്പെടെ ഓഫ് ചെയ്തിട്ടാണ് അറ്റകുറ്റപ്പണി ആരംഭിച്ചത് എന്നു പറയുന്നു. എന്നാൽ അപ്രതീക്ഷിതമായി ലൈനിലേക്ക് വൈദ്യുതി പ്രവഹിക്കയായിരുന്നു.
Comments