മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചു; കെ-സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നടപടിയെടുത്ത് മോട്ടോർവാഹന വകുപ്പ്

കെ-സ്വിഫ്റ്റ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് നടപടി. തിരുവനന്തപുരം – കോഴിക്കോട് സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം കാരേറ്റിൽ വെച്ചാണ് ബസ് പിടിച്ചത്.

ഡ്രൈവറായിരുന്ന വയനാട് സ്വദേശി അൻവർ സാദിക്കിനെതിരെ കേസെടുത്തു. ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

 

Comments

COMMENTS

error: Content is protected !!