KOYILANDILOCAL NEWS
കണയങ്കോട് പാലത്തിനു സമീപം മിനി ലോറി മറിഞ്ഞ് അപകടം
കണയങ്കോട് പാലത്തിനു സമീപം മിനി ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തെത്തുടർന്ന് റോഡിലേക്ക് ഓയിൽ ലീക്കായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അപകട വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വെള്ളം പമ്പ് ചെയ്തു ഓയില്‍ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കുകയും ചെയ്തു.
Comments