പങ്കാളിത്ത പെൻഷൻ പിൻവലിക്കുക: ജോയിന്റ് കൗൺസിൽ

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക: ജോയിന്റ് കൗൺസിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്ന് കൊയിലാണ്ടി മേഖല ജോയിന്റ് കൗണ്‍സില്‍ സമ്മേളനം സർക്കാരിനോട്  ആവശ്യപ്പെട്ടു .
കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ മേഖലാ പ്രസിഡണ്ട് സ: രഞ്ജിത്ത് ഡി യു ടെ  അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ്  അംഗം സ: നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു.  സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി സ: ജയപ്രകാശ് കെ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സ: സി പി മണി, സ: അനിൽ കുമാർ ചുക്കോത്ത് , ജില്ലാ വനിത കമ്മറ്റി അംഗം സ: ഷോളി കക്കാട് എന്നിവർ സംസാരിച്ചു.
പുതിയ കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട് പി ജി രാമചന്ദ്രൻ , വൈസ് പ്രസിഡണ്ട്മാരായി ഷീന വി സി, അഖിൽ പി പി ,സെക്രട്ടറി ഷോളി കക്കാട് , ജോയിന്റ് സെക്രട്ടറി മാരായി ബവീഷ് യു രവീന്ദ്ര, പ്രജില സി , ട്രഷറർ മേഘനാഥൻ എന്നിവരെ തിരഞ്ഞെടുത്തു.
Comments

COMMENTS

error: Content is protected !!