കണ്ണങ്കടവിൽ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിൽ അപകടം ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്
ചേമഞ്ചേരി: ചേമഞ്ചേരി കണ്ണങ്കടവിൽ കോൺക്രീറ്റ് വീട് പൊളിച്ചു മാറ്റുന്നതിനിടയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വെങ്ങളം സ്വദേശിയായ ചീറങ്ങോട്ട് രമേശനാണ് (58) മരിച്ചത്. കാട്ടിൽ പിടിക സ്വദേശികളായ കീഴാരി താഴെ വേലായുധനും, ജയാനന്ദനും ആണ് അപകടത്തിൽ പരിക്ക് പറ്റിയത്. ഇന്നുച്ചയ്ക്ക് (ശനി) രണ്ടേമുക്കാലോടെയാണ് സംഭവം. കൊയിലണ്ടിയിൽ നിന്നും എത്തിയ അഗ്നിരക്ഷസേന നട്ടുകാരുടെ സഹായത്തോടെ രക്ഷപ്രവർതനം നടത്തി. പള്ളിപറമ്പിൽ മനാഫിന്റെ ഉടമസ്ഥതയിലുള്ള പഴയ കോൺക്രീറ്റ് വീട് പൊളിച്ചു മാറ്റുമ്പോൾ സ്ലാബ് ദേഹത്തു വീഴുകയായിരുന്നു. അഗ്നിശമനസേനയുടെ ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ബിന്ദുവാണ് മരിച്ച രമേശന്റെ ഭാര്യ. അർജ്ജുൻ (ബംഗളൂരു) അശ്വിൻ എന്നിവർ മക്കളാണ്. പരേതനായ ബാപ്പുട്ടി, പിതാവും മാധവി മാതാവുമാണ്. സുരേഷ് സഹോദരനാണ്.
മരണപ്പെട്ട രമേശൻ വിവൺ സ്പ്പോർട്സ് ക്ലബിലെ നല്ലൊരു വോളിബോൾ കളിക്കാരനായിരുന്നു.
സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദ്,സീനിയർ ഫയര്‍ ഏന്റ് റെസ്ക്യു ഓഫീസർ റഫീഖ് കാവിൽ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ, ശ്രീരാഗ്,അമൽ ,ലിനീഷ്, റിനീഷ്,നിതിൻ രാജ് ഹോംഗാർഡ് മാരായ പ്രദീപ്,രാജീവ്, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.